കണ്ണൂർ ജില്ലാ പഞ്ചായത്ത് 2020 -25 ഭരണസമിതിയുടെ നേട്ടങ്ങൾ വിശദീകരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

12 മിനിറ്റ് വായിച്ചു

കണ്ണൂർ ജില്ലാ പഞ്ചായത്ത് 2020 -25 ഭരണസമിതിയുടെ നേട്ടങ്ങൾ വിശദീകരിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രത്നകുമാരി. ജില്ലാ പഞ്ചായത്ത് ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ്‌ അഞ്ചുവർഷത്തെ വികസന നേട്ടങ്ങൾ വിശദീകരിച്ചത്. തെരുവുനായ വിഷയത്തിൽ ഉൾപ്പെടെ സമഗ്ര വികസനം നടത്താനായെന്നും അഡ്വ. കെ .കെ . രക്തകുമാരി പറഞ്ഞു. തെരുവ് നായകളുടെ പ്രജനന നിയന്ത്രണത്തിനായി സംസ്ഥാനത്ത് ആദ്യമായി എബിസി കേന്ദ്രം സ്ഥാപിച്ചത് കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഈ ഭരണസമിതിയാണ്. ജലം സുലഭം പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്തുകളുടെ ജലസംരക്ഷണ പ്രവർത്തന പദ്ധതികൾക്ക് തുടക്കം കുറിച്ചു. വന്യമൃഗ സംഘർഷ മേഖലകളിൽ സൗരോർജ വേലി സ്ഥാപിക്കുന്നതിനായി ആറളം പയ്യാവൂർ ഉളിക്കൽ ഉദയഗിരി ഏരുവേശി, ആലക്കോട് കൊട്ടിയൂർ കേളകം അയ്യൻകുന്ന് ചെറുപുഴ ഗ്രാമപഞ്ചായത്തുകൾക്ക് ധനസഹായം അനുവദിച്ചു.

ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കണിച്ചാർ കൂടാളി പായം ഗ്രാമപഞ്ചായത്തുകൾക്ക് 55.6 7 ലക്ഷം രൂപ അനുവദിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയുടെ വികസനത്തിനായി ഈ ഭരണസമിതിയുടെ കാലഘട്ടത്തിൽ 25.08 കോടി രൂപ ജില്ലാ പഞ്ചായത്ത് ചെലവഴിച്ചു. സ്കൂൾ വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി കണ്ണൂർ ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച് നടപ്പിലാക്കിയ സ്‌മൈൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം കുറിച്ചു. സാമൂഹ്യ ക്ഷേമം, വനിതാ ശിശു വികസനം, പട്ടികജാതി പട്ടികവർഗ്ഗ വികസനങ്ങൾക്ക് ഊന്നൽ നൽകി. 24 പട്ടികജാതി കുടുംബങ്ങൾക്കായി നാലു കോടി രൂപ ചെലവഴിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ ഏഴാം ഗ്രാമപഞ്ചായത്തിൽ ഭവന സമുച്ചയം നിർമ്മിച്ചു. ഗതാഗത മേഖലയ്ക്കായി അഞ്ച് വർഷക്കാലയളവിൽ 128. 3 1 കോടി രൂപ ചിലവഴിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് റോഡുകളുടെ പരിപാലനം നിർവഹിച്ചു. വാർത്താ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ബിനോയ് കുര്യൻ, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയി ചെയർപേഴ്സൺ സുരേഷ് ബാബു എളയാവൂർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എൻ വി ശ്രീജിനി, യു പി ശോഭ, അഡ്വ. ടി സരള എന്നിവരും പങ്കെടുത്തു

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version