/

ഡ്രഗ്‌സ് ഫ്രീ കണ്ണൂര്‍; ലഹരിവിരുദ്ധ റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു

7 മിനിറ്റ് വായിച്ചു

കണ്ണൂര്‍:നശാമുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സാമൂഹികനീതി ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവത്കരണ റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.നിരോധിത ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗത്തിനെതിരായ ബോധവത്കരണം ആസ്പദമാക്കി ആകര്‍ഷകമായ രീതിയില്‍ അവതരിപ്പിക്കുന്ന റീല്‍സുകളാണ് തയ്യാറാക്കേണ്ടത്.

മികച്ച മൂന്ന് റീല്‍സുകള്‍ക്ക് യഥാക്രമം 5,000, 3,000, 2,000 രൂപ ക്യാഷ് പ്രൈസും പ്രശസ്തിപത്രവും നല്‍കും. വ്യക്തിഗതമായോ പരമാവധി അഞ്ച് പേരടങ്ങുന്ന സംഘമായോ പങ്കെടുക്കാം.30 മുതല്‍ 60 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള മലയാളം വീഡിയോകള്‍ വെര്‍ട്ടിക്കല്‍ (9:16) രീതിയില്‍ എംപി-4 ഫോര്‍മാറ്റില്‍ തയ്യാറാക്കണം. വീഡിയോകള്‍ പൂര്‍ണമായും സ്വന്തമായി നിര്‍മിച്ചതായിരിക്കണം. വിധിനിര്‍ണയത്തിന് മുമ്പ് സോഷ്യല്‍ മീഡിയയിലോ മറ്റോ പ്രസിദ്ധീകരിക്കാന്‍ പാടില്ല.താല്‍പര്യമുള്ളവര്‍ വീഡിയോകള്‍ ഗൂഗിള്‍ ഡ്രൈവില്‍ അപ്ലോഡ് ചെയ്ത ശേഷം ലിങ്ക്, പേര്, മേല്‍വിലാസം, വയസ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം നവംബര്‍ 20ന് വൈകിട്ട് അഞ്ചിന് മുമ്പായി dsjokannur@gmail.com എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497 2997811, 8281999015.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version