സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.77 കോടി ചെലവില്‍ എരിപുരം തടത്ത് നിര്‍മിച്ച ആധുനിക വാതക ശ്മശാനം ഒക്ടോബര്‍ 31 ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഏഴോം പഞ്ചായത്തിന്റെ അധീനതയിലുളള 50 സെന്റ് സ്ഥലത്താണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. എല്‍പിജി അധിഷ്ഠിത ആധുനിക ഗ്യാസ് ശ്മശാനം മുഖേന പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കുറഞ്ഞ സമയത്തിനകം ശവസംസ്കാര പ്രക്രിയ സുഗമമായി നിര്‍വഹിക്കാന്‍ സാധിക്കും.

2,100 ചതുരശ്ര അടിവിസ്താരമുള്ള കെട്ടിടത്തില്‍ എല്‍പിജി റൂം, സെക്യൂരിറ്റി റൂം, ഓഫീസ് റൂം, ജനറേറ്റര്‍ റൂം, പാര്‍ക്കിംഗ് സൗകര്യം, ഗാര്ഡന്, വിളക്കുകള്‍, ശുചിമുറി, ചുറ്റുമതില്‍, ഡ്രൈനേജ് ഇന്റര്‍ലോക്ക്, ടൈല്‍ ഉള്‍പ്പടെ ഒരുക്കിയിട്ടുണ്ട്.