ക്ഷാമ ബത്ത കൂട്ടി ധന വകുപ്പ് ഉത്തരവ്; 4 ശതമാനം ഡിഎ അനുവദിച്ചു

4 മിനിറ്റ് വായിച്ചു

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തി ഉത്തരവിറക്കി. നാല് ശതമാനം ഡിഎ അനുവദിച്ചാണ് ധന വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. വർധിപ്പിച്ച ഡിഎ ഒക്ടോബറിലെ ശമ്പളത്തോടൊപ്പം നൽകുമെന്നും ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചതുപോലെ ക്ഷാമ ബത്ത ഉയർത്തിക്കൊണ്ടുള്ള ഉത്തരവാണ് ഇപ്പോൾ ധന വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. ജീവനക്കാരുടെ 18 ശതമാനം ക്ഷാമ ബത്ത 22 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. ഇത് ഒക്ടോബറിലെ ശമ്പളത്തോടൊപ്പം ലഭിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്.

അതേസമയം, സർക്കാർ ജീവനക്കാർ വളരെക്കാലമായി നേരിടുന്ന പ്രശ്നം ഡിഎ കുടിശ്ശികയാണ്. അവർക്ക് 13 ശതമാനം ഡിഎ കുടിശ്ശിക ഇപ്പോഴും നിൽക്കുന്നുണ്ട്. ഇത് സംഘടനകളടക്കം ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!