പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രത്തില്‍ ദുരൂഹസാഹചര്യത്തില്‍ ചകിരിച്ചോറിന് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ 12.35 നായിരുന്നു അഗ്നിബാധ. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി സംഭരിച്ചുവെച്ച ചകിരിചോറിൽ നിന്ന് തീ ഉയരുന്നത് കണ്ട ഗവേഷണകേന്ദ്രം അധികൃതര്‍ വിവരമറിയിച്ചത് പ്രകാരം സീനിയര്‍ ഫയര്‍ ആന്റ് റസ്ക്യൂ ഓഫീസര്‍ അനുരൂപിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പിൽ നിന്നുമെത്തിയ അഗ്നിശമന സംഘമാണ് തീയണച്ചത്.
കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കെ.വി.അനൂപ്, കെ.വി.ധനേഷ്, കിരണ്‍, ഹോംഗാര്‍ഡ് മാത്യു ജോര്‍ജ്, സി.പി.നാരായണന് എന്നിവരും
അഗ്നിശമനസംഘത്തില്‍ ഉണ്ടായിരുന്നു.
3 മിനിറ്റ് വായിച്ചു