ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് തേടി സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. ഇടമലക്കുടി, ദേവികുളം ഉള്‍പ്പെടെയുള്ള തോട്ടം മേഖലയിലാണു രണ്ടാഴ്ചക്കിടെ രാജേന്ദ്രന്‍ മൂന്നുതവണ വോട്ടുതേടി ഇറങ്ങിയത്. മുമ്പ് താന്‍ തിരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ചപ്പോള്‍ തനിക്ക് വേണ്ടി പ്രവര്‍ത്തിച്ചവരും അവരുടെ ബന്ധുക്കളും ഇത്തവണ പലയിടത്തും മല്‍സരിക്കുന്നുണ്ടെന്ന് രാജേന്ദ്രന്‍ പറഞ്ഞു. അവരെ തിരിച്ചു സഹായിക്കുന്നതിന് വേണ്ടിയാണ് ഇത്തവണത്തെ വോട്ടഭ്യര്‍ത്ഥനയെന്നും അദ്ദേഹം വിശദീകരിച്ചു.
5 മിനിറ്റ് വായിച്ചു