ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണം ‘ഉണര്‍വ് 2025’ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭരണകൂടം, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, വിവിധ ഭിന്നശേഷി സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ കണ്ണൂര്‍ പോലീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപടിയില്‍ എ ഡി എം കലാ ഭാസ്‌കര്‍ അധ്യക്ഷയായി. കണ്ണൂര്‍ ഡി എസ് സി സെന്റര്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് ലെഫ്. കേണല്‍ എം അരുണ്‍കുമാര്‍ മുഖ്യാതിഥിയായി. ‘സാമൂഹിക പുരോഗതിക്ക് വേണ്ടി ഭിന്നശേഷിക്കാരെ ഉള്‍ക്കൊള്ളുന്ന സമൂഹങ്ങളെ പരിപോഷിപ്പിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.
ഭിന്നശേഷി ക്ഷേമ കോര്‍പറേഷന്‍ ഡയറക്ടര്‍ ഒ വിജയന്‍, സംസ്ഥാന ഭിന്നശേഷി ഉപദേശക സമിതി അംഗം ജയകുമാര്‍, ഐസിഡിഎസ് സെല്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ സി.എ ബിന്ദു, വനിതാ സംരക്ഷണ ഓഫീസര്‍ പി സുലജ, ഗവ. വൃദ്ധ സദനം സൂപ്രണ്ട് നിഷാന്ത്, കെ എസ് എസ് എം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ അനീഷ്, കുടുംബശീ എ ഡി എം സി കെ.വിജിത്ത്, പി.വി ഭാസ്‌കരന്‍, ശോഭന മധു, സി നാസര്‍, മുരളീധരന്‍, കെ.വി മോഹനന്‍, കെ ഉണ്ണികൃഷ്ണന്‍, കെ.എന്‍ ആനന്ദ് മാസ്റ്റര്‍, പി ഷാജി, പ്രജിത് കുമാര്‍, സജീന്ദ്രന്‍, പി മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.