കണ്ണൂര്‍:ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും കാനനൂര്‍ ഡിസ്ട്രിക്ട് ഗാന്ധി സെന്റിനറി മെമ്മോറിയല്‍ സൊസൈറ്റിയും ചേര്‍ന്ന് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ രണ്ടിന് രാവിലെ 10 മണിക്ക് കണ്ണൂര്‍ മഹാത്മാ മന്ദിരത്തിലാണ് മത്സരം. വിജയികള്‍ക്ക് കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും.

എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്കായി നടക്കുന്ന ജലഛായ ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ ഒന്നിന് മുമ്പായി 9526843429 എന്ന വാട്ട്‌സാപ്പ് നമ്പറില്‍ പേര്‍, ക്ലാസ്സ്, സ്‌കൂള്‍ എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യണം.