/

ഗാന്ധി ജയന്തി വാരാഘോഷം; ജില്ലാതല ക്വിസ്സ് മത്സരം ഒക്ടോബര്‍ ഒന്നിന്

6 മിനിറ്റ് വായിച്ചു

കണ്ണൂര്‍:ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് തിരുവനന്തപുരത്ത് നടത്തുന്ന സംസ്ഥാനതല പ്രശ്‌നോത്തരിയിലേക്കുള്ള ഹൈസ്‌കൂള്‍ – ഹയര്‍ സെക്കണ്ടറി തല വിദ്യാര്‍ത്ഥികളുടെ തെരഞ്ഞടുക്കാന്‍ ജില്ലാതല ക്വിസ് മത്സരം നടത്തുന്നു.ഒക്ടോബര്‍ ഒന്ന് പകല്‍ 10.30 ന് കണ്ണൂര്‍ മഹാത്മാമന്ദിരം ഹാളില്‍ വെച്ച് ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യ സമരവും, പൊതുവിജ്ഞാനവും എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ജില്ലാതല ക്വിസ്സ് മത്സരം നടത്തുക.

ഒരു സ്‌കൂളില്‍ നിന്നും എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസു വരെയുള്ള വിഭാഗത്തിലെ രണ്ട് കുട്ടികള്‍ ഉള്‍പ്പെടുന്ന ഒരു ടീമിന് മത്സരത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ള വിദ്യാലയങ്ങള്‍ സപ്തംബര്‍ 26 പകല്‍ മൂന്ന് മണിക്ക് മുമ്പായി 0497 2700057, 9496355105, 9400411493 നമ്പറുകളിലോ poknr@kkvib.org ഇ മെയിലിലോ ബന്ധപ്പെടണം. ബന്ധപ്പെട്ട വിദ്യാലയത്തിലെ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം സഹിതം ഒക്ടോബര്‍ ഒന്നിന് രാവിലെ 9.30 ന് രജിസ്‌ട്രേഷന് ഹാജരാകണം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version