കണ്ണൂർ:വ്യാപാര സ്ഥാപനങ്ങളിലെ ഉപഭോക്തൃ ചൂഷണം കണ്ടെത്തി തടയുകയെന്ന ലക്ഷ്യത്തോടെ തലശ്ശേരിയിലെ വിവിധ സ്ഥാപനങ്ങളില്‍ താലൂക്ക് തല സ്ക്വാഡ് പരിശോധന നടത്തി. വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും മാർജിൻഫ്രീ മാർക്കറ്റിലും നടത്തിയ പരിശോധനയില്‍ വിലവിവരങ്ങള്‍ പ്രദര്ശിപ്പിക്കാതിരിക്കുന്ന നിയമലംഘനം കണ്ടെത്തി. ഇത്തരം സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്കി. നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.

താലൂക്ക് സപ്ലൈ ഓഫീസർ ഇൻചാർജ് എം പി സുനിൽകുമാർ റേഷനിംഗ് ഇൻസ്പെക്ടർമാരായ
കെ ഇ ജാസിത്ത്, പി എൻ ഉണ്ണികൃഷ്ണൻ, തലശ്ശേരി താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥൻ ജെ എസ് ഷാജിഷ്,ഓഫീസ് സ്റ്റാഫ് നൗഷാദ്, ലീഗൽ മെട്രോളജി വിഭാഗത്തിലെ ശ്രീരാഗ് എന്നിവർ പരിശോധനാ സ്ക്വാഡില്‍ ഉണ്ടായിരുന്നു.
എല്ലാ വ്യാപാര സ്ഥാപനങ്ങളും അംഗീകൃത ലൈസൻസുകൾ പ്രദർശിപ്പിക്കുകയും, വിൽപ്പന സ്ഥാപനങ്ങളിലെ വിലവിവരപ്പട്ടിക പൊതുജനങ്ങൾക്ക് വ്യക്തമായി കാണുന്ന രീതിയിൽ പ്രദർശിപ്പിക്കുകയും ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.