തളിപ്പറമ്പ്: ആക്രിസാധനങ്ങളുടെ ലേലനടപടികളില്‍ ക്രമക്കേട് കാട്ടിയ നഗരസഭ ജീവനക്കാരന് സസ്‌പെന്‍ഷന്‍. തളിപ്പറമ്പ് നഗരസഭയിലെ വി.വി ഷാജിയെയാണ് തദ്ദേശസ്വയംഭരണ വകുപ്പ് സസ്‌പെന്റ് ചെയതത്. നഗരസഭയിലെ ആക്രി സാധനങ്ങള്‍ ലേലം ചെയ്യുന്നതിന് 2024 ജൂലൈ 26ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ മുന്‍കൂര്‍ അനുമതി നല്‍കിയിരുന്നു. മുന്‍കൂര്‍ അനുമതി നല്‍കിയ വിഷയങ്ങള്‍ക്ക് തൊട്ടടുത്ത് ചേരുന്ന കൗണ്‍സില്‍ യോഗത്തിന്റെ അംഗീകാരം വാങ്ങണമെന്നിരിക്കെ ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെയായും കൗണ്‍സിലിന്റെ അംഗീകാരം വാങ്ങിയില്ല. സി.പി.എം നേതാവും നഗരസഭ കൗണ്‍സിലറുമായ സി.വി ഗിരീശനാണ് പ്രശ്‌നം കൗണ്‍സില്‍ മുമ്പാകെ കൊണ്ടുവന്നത്.

റിപ്പോര്‍ട്ട് തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ ജീവനക്കാരന്‍ വി.വി ഷാജിക്കെതിരെ സസ്‌പെന്‍ഷന്‍ നടപടി ഉണ്ടായത്. മുന്‍സിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റാണ് വി.വി ഷാജി.