കണ്ണൂര്‍ ആസ്റ്റര്‍ മിംസ് മെഗാ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു

7 മിനിറ്റ് വായിച്ചു

കണ്ണൂര്‍ : പരിശുദ്ധ റമദാന്‍ മാസത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കണ്ണൂര്‍ ആസ്റ്റർ മിംസിന്റെ നേതൃത്വത്തില്‍ മെഗാ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. പയ്യാമ്പലം ബീച്ചിനോട് ചേര്‍ന്ന് അറേബ്യന്‍ റസ്‌റ്റോറന്റില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ ജാതി-മത-രാഷ്ട്രീയ ഭേദമന്യേ മുവ്വായിരത്തോളം ആളുകള്‍ പങ്കെടുത്തു.

റമദാന്‍ വ്രതത്തിന്റെ സന്ദേശവും പരസ്പരം ഐക്യപ്പെടലിന്റെ കാലിക പ്രസക്തിയും ഇഫ്താര്‍ വിരുന്നില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. പ്രസ്സ് ക്ലബ്ബ് സെക്രട്ടറി കബീര്‍ കണ്ണാടിപ്പറമ്പ് ആമുഖ പ്രഭാഷണം നടത്തി. കേരള മുസ്ലീം ജമാത്ത് ജില്ലാ സെക്രട്ടറി സയ്യിദ് താജുദ്ദീന്‍ തങ്ങള്‍ പുല്ലാരയും സ്വാമി പ്രേമാനന്ദ ശിവഗിരി മഠവും അനുഗ്രഹ പ്രഭാഷണം നടത്തി. കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. പി. ഇന്ദിര, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സി പി ഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ. പി. ജയരാജന്‍, പി. കെ. ശ്രീമതി, ഡി സി സി പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജ്ജ്, കോണ്‍ഗ്രസ്സ് നേതാവ് കെ. പ്രമോദ്, ബി ജെ പി നേതാവ് ഹരിദാസ്, അഡ്വ. രഞ്ജിത്ത് തുടങ്ങിയവര്‍ ഉള്‍പ്പെടെ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരം ഇഫ്താര്‍ വിരുന്നില്‍ അണിനിരന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version