കണ്ണൂര്‍: കണ്ണൂര്‍ വിഷന്‍ സക്‌സസ് സ്‌റ്റോറി 200 ആാം എപ്പിസോഡിന്റെ ആഘോഷം ഒക്ടോബര്‍ രണ്ട് മാഹിയില്‍ നടക്കും. ഫെസ്റ്റിവ സീസണ്‍ 2 വിന്റെ പ്രമോ വീഡിയോ ലോഞ്ചും ബ്രോഷര്‍ പ്രകാശനവും കണ്ണൂര്‍ വിഷന്‍ ടവറില്‍ നടന്നു. ഹൈക്കോടതി ജഡ്ജ് ഡോ. കൗസര്‍ എടപ്പഗത്ത് വിഡിയോ ലോഞ്ചിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്രോഷര്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എം പി അഡ്വ. ടി ഒ മോഹനന്‍ എം എല്‍എക്ക് നല്‍കി പ്രകാശനം ചെയ്തു.
മാധ്യമങ്ങള്‍ യഥാര്‍ത്ഥ കാര്യങ്ങള്‍ പറയുന്നതിന് പകരം വാര്‍ത്തകളെ വളച്ചൊടിക്കുന്ന പ്രവണതകള്‍ കണ്ടു വരുന്നുണ്ടെന്ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് പറഞ്ഞു. കോടതി വാര്‍ത്തകളില്‍ പോലും ജഡ്ജി ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ വാര്‍ത്തകളായി വരുന്നുണ്ട്. ഇന്നത്തെ കാലത്ത് പ്രാദേശിക ചാനലുകള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ അവരുടെ തന്നെ പ്രവര്‍ത്തനങ്ങളിലൂടെ വിശ്വാസ്യത കളഞ്ഞ് കുളിച്ചത് കൊണ്ടാണ്ട് മാപ്ര വിളികള്‍ കേള്‍ക്കേണ്ടി വരുന്നതെന്ന് ഡോ ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.
ഹോര്‍മൂസ് കടലിടുക്കിന് വേണ്ടി നടക്കുന്നതിലും വലിയ യുദ്ധമാണ് ടെലിവിഷന്‍ റേറ്റിംഗിന്റെ പേരില്‍ മലയാള മാധ്യമങ്ങളില്‍ നടക്കുന്നത്. ചടങ്ങില്‍ കേരളാ വിഷന്‍ ന്യൂസ് എംഡി പ്രിജേഷ് ആച്ചാണ്ടി അധ്യക്ഷത വഹിച്ചു.
സക്‌സസ് സ്‌റ്റോറി അവതാരകന്‍ നവാസ് മേത്തര്‍ ആമുഖ പ്രഭാഷണം നടത്തി.
ദീപിക റസിഡന്റ് എഡിറ്റര്‍ ഫാദര്‍ വിപിന്‍ വെണ്മണി കറ്റയില്‍, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് സി ഇ ഒ ഡോ. അനൂപ് നമ്പ്യാര്‍, ദിനേശ് ചെയര്‍മാന്‍ എം കെ ദിനേശ് ബാബു , മരിയ ഗ്രൂപ്പ് ഫൗണ്ടര്‍ ഡോ. ആഷിക് മമ്മു, തേജസ് മാനേജിംഗ് ഡയറക്ടര്‍ കിദാഷ് അഷ്‌റഫ് കണ്ണൂര്‍ വിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ സണ്ണി സെബാസ്റ്റ്യന്‍, എം ആര്‍ രജീഷ്, മാനേജിംഗ് ഡയറക്ടര്‍ എം വിനീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
