തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നിലവിൽ വന്നതോടെ ജില്ലയിൽ നാമനിർദേശ പത്രികാ സമർപ്പണം തുടങ്ങി. ആദ്യദിവസം ഒരു പത്രികയാണ് ജില്ലയിൽ സ്വീകരിച്ചത്. ശ്രീകണ്ഠപുരം നഗരസഭയിൽ വാർഡ് രണ്ട് കോറങ്ങേടിലേക്ക് ജോയ് ജോൺ പട്ടാർമഠത്തിലാണ് വരണാധികാരിയായ തളിപ്പറമ്പ് ഡിഇഒ മുമ്പാകെ പത്രിക നൽകിയത്.
