ദേശീയപാത വികസന പ്രവൃത്തി നടക്കുന്ന കണ്ണൂർ പുഴാതി കോട്ടക്കുന്നിൽ, റോഡിൽ മണ്ണിട്ട് നികത്തുന്നതിനിടെ സംരക്ഷണ ഭിത്തി തകർന്നു. 32 അടിയോളം ഉയരമുള്ള ഭിത്തിയാണ് തെന്നിമാറിയത്. ഭിത്തിയുടെ അടിഭാഗം ഏകദേശം രണ്ടടിയോളം പുറത്തേക്ക് തെന്നിമാറിയ നിലയിലാണ്. ഇത് പ്രദേശവാസികളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന്, കണ്ണൂർ ചിറക്കൽ കോട്ടക്കുന്ന് പുതിയ നാഷണൽ ഹൈവേയുടെ പ്രവൃത്തി നടക്കുന്ന സ്ഥലം കെ.വി. സുമേഷ് എം.എൽ.എ. സന്ദർശിച്ചു. ദേശീയപാതാ നിർമ്മാണ കമ്പനിയായ വിശ്വസമുദ്രയുടെ പ്രൊജക്റ്റ് മാനേജർ ചക്രപാണിയുമായും സേഫ്റ്റി ഓഫീസർമാരുമായും എം.എൽ.എ. സംസാരിച്ചു. പ്രദേശവാസികളുടെ ആശങ്കയും ഭിത്തി തകർന്നതിൻ്റെ ഗൗരവവും എം.എൽ.എ. ഉദ്യോഗസ്ഥരെ ധരിപ്പിച്ചു.
6 മിനിറ്റ് വായിച്ചു