ലോകത്ത് സഹിഷ്ണുത നഷ്ടമാകുന്നത് ആക്രമണങ്ങൾ വർധിക്കാൻ കാരണമാകുന്നു; പി. സന്തോഷ് കുമാർ എം.പി

10 മിനിറ്റ് വായിച്ചു

കണ്ണൂർ :ലോകത്തിന് ഇന്ന് നഷ്ടമാകുന്നത് സഹിഷ്ണുതയാണെന്നും തന്നെ പോലെ എല്ലാവർക്കും ഈ ലോകത്ത് ജീവിക്കാനുള്ള അവകാശമുണ്ടെന്ന് ഉൾക്കൊള്ളാൻ സാധിക്കാത്തതാണ്  ലോകത്ത് ആക്രമണം വർധിക്കാൻ കാരണമെന്നും പി സന്തോഷ് കുമാർ എം.പി. പറഞ്ഞു. കണ്ണൂർ ദസറയുടെ ഏഴാം ദിനത്തിലെ സാംസ്കാരിക സമ്മേളനം കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം മുഴുവൻ എതിർത്തിട്ടും ഗസയിൽ വംശഹത്യ  തുടരുകയാണ് . ഇത്തരത്തിലുള്ള തിന്മകളെ   എതിർത്ത് പരാജയപ്പെടുത്താൻ നമുക്ക്  കഴിയണം. ദസറയിലെ ഈ ഐക്യവും കൂട്ടായ്മയും നിലനിർത്താൻ കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് വിശിഷ്ടാതിഥി ആയി പങ്കെടുത്തു. കലകൾ നേരമ്പോക്കല്ലെന്നും ഒരു ജീവിയെ സംസ്കാരമുള്ള മനുഷ്യനിലേക്ക് ഉയർത്തുന്നത് കലയാണെന്നും റഫീഖ് അഹമ്മദ് പറഞ്ഞു.

ടാക്‌സ് അപ്പീൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേർസൺ,ഷാഹീന മൊയ്തീൻ അധ്യക്ഷത വഹിച്ചു.ഐ ഡി ബി ഐ ഡെപ്യുട്ടി ജനറൽ മാനേജർ  വിനോദ് കുമാർ ഇ. കൗൺസിലർമാരായ  കെ എം സാബിറ ടീച്ചർ,അഷറഫ് പി,ധനേഷ് മോഹൻ,ഫിറോസ ഹാഷിം,കെ പി അനിത,ശ്രീജ ആരംഭൻ ,സി ടി ഗിരിജ (ഐ.എൻ.സി), എം പി മുഹമ്മദലി (ഐ.യു.എം.എൽ), കെ പി സുധാകരൻ (സി.പി.എം), എൻ കെ ഭൂപേഷ് (ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ), യു. പി ഷബിൻ കുമാർ (ബേക്കേഴ്‌സ് അസോസിയേഷൻ), അൽത്താഫ് മാങ്ങാടൻ (എം.എസ്.അബ്‌ദുറഹ്‌മാൻ മെമ്മോറിയൽ സിറ്റി മ്യൂസിക് അക്കാദമി) എന്നിവർ സംസാരിച്ചു. തുടർന്ന് സംഗീത കലാക്ഷേത്ര തളാപ്പിൻ്റെ നൃത്ത സന്ധ്യ , ഡോ ലത ബിജുവിൻ്റെ സംഗീത വിരുന്ന്,  ആർ അനോഖിയുടെ ഭരതനാട്യം കോർപറേഷൻ കൗൺസിലർമാരും ജീവനക്കാരും  അവതരിപ്പിച്ച ഡാൻഡിയ, വിഘ്നേശ്വര ഡാൻസ് ടീമിൻ്റെ ഫ്യൂഷൻ ഡാൻസ് എന്നിവയും അരങ്ങേറി. ഇതിനു ശേഷം പ്രശസ്ത ഗസൽ ഗായകരായ ബിൻസിയും ഇമാമും അവതരിപ്പിച്ച  സോങ്‌സ് ഓഫ് സോൾ ആൻഡ് സോയിൽ പരിപാടിയും അരങ്ങേറി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version