ഗാന്ധി ജയന്തി ദിനാചരണം ജില്ലാതല ഉദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും

6 മിനിറ്റ് വായിച്ചു

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ രണ്ടിന് രാവിലെ 10.30 ന് കണ്ണൂര്‍ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് എച്ച്എസ്എസില്‍ സംഘടിപ്പിക്കുന്ന ഗാന്ധി ജയന്തി ദിനാചരണം ജില്ലാതല ഉദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ഫിസിക്‌സ് പ്രൊഫസര്‍ ഡോ. എം.കെ സതീഷ് കുമാര്‍ ‘പരിസ്ഥിതിയുടെ സൂക്ഷ്മദര്‍ശനം’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി വിനീഷ് അധ്യക്ഷത വഹിക്കും.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ വിനയ റോസ്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ രോഷ്നി മാനുവല്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ടി.എം സ്വപ്ന, അസി. എഡിറ്റര്‍ സൗമ്യ മത്തായി, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.ജി ആശ, എന്‍.എസ്.എസ് ടീം ലീഡര്‍ വേദ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂനിറ്റ് അംഗങ്ങളുടെയും മറ്റ് വിദ്യാര്‍ഥികളുടെയും കലാപരിപാടികള്‍ അരങ്ങേറും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version