പെരിങ്ങത്തൂരിലെ മുസ്ലീം ലീഗ് നേതാവ് ഉമർ ഫാറൂഖ് കീഴ്പ്പാറ ബി.ജെ.പിയിൽ ചേർന്നു

4 മിനിറ്റ് വായിച്ചു

പെരിങ്ങത്തൂരിലെ പ്രമുഖ മുസ്ലീം ലീഗ് നേതാവായ ഉമർ ഫാറൂഖ് കീഴ്പ്പാറ ബി.ജെ.പിയിൽ ചേർന്നു. പാനൂർ മുനിസിപ്പൽ കമ്മിറ്റി കൗൺസിലർ ചുമതലയിൽ നിന്നാണ് അദ്ദേഹം രാജിവച്ചത്. ഇനിയുള്ള കാലം ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡൻ്റ് ബിജു ഏളക്കുഴി ഉമർ ഫാറൂഖിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു.

സംസ്ഥാന മുഖ്യവാക്താവ് ടി.പി ജയചന്ദ്രൻ മാസ്റ്റർ, സംസ്ഥാന സമിതി അംഗം എൻ ഹരിദാസ്, തലശ്ശേരി മണ്ഡലം പ്രസിഡൻ്റ് കെ ലിജേഷ്, ജില്ലാ ട്രഷറർ അനിൽ കുമാർ, മേഖല സെക്രട്ടറി ധനഞ്ജയൻ, മണ്ഡലം ജനറൽ സെക്രട്ടറി എ പി നിഷാന്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version