കണ്ണൂർ കോർപറേഷനിലേക്ക് മത്സരിക്കുന്ന റിബൽ സ്ഥാനാർത്ഥികളെ മുസ്ലിം ലീഗ് പാർട്ടി പുറത്താക്കി

4 മിനിറ്റ് വായിച്ചു

കണ്ണൂർ കോർപ്പറേഷനിൽ യുഡിഎഫ് സ്ഥാനാർഥികൾക്കെതിരെ റിബലായി മത്സരിക്കുന്ന താഴെപ്പറയുന്നവരുടെ പേരിൽ പാർട്ടി അച്ചടക്ക നടപടികൾ സ്വീകരിച്ചതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നും അറിയിച്ചു. വാരം ഡിവിഷനിൽ റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന റഹീസ്അസ്ഹരി , ആദികടലായി ഡിവിഷനിൽ റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കടലായി വി മുഹമ്മദലി, ഇവർക്ക് സഹായം ചെയ്തു കൊടുക്കുന്ന വാരം കടവിലെ വി കെ അബ്ദുൽ ജബ്ബാർ ,കടലായിലെ ഷാജി കടലായിഎന്നിവരെയാണ് സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി സസ്പെൻഡ് ചെയ്തത്.

അതോടൊപ്പം നടുവിൽ ഗ്രാമപഞ്ചായത്തിലെ അറയ്ക്കൽ താഴെ വാർഡിൽ മുസ്ലിം ലീഗ്സ്ഥാനാർത്ഥിക്കെതിരെ റിബലായി മത്സരിക്കുന്ന പി.അബ്ദുറസാഖ് എന്നവരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട് .

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!