/
2 മിനിറ്റ് വായിച്ചു

തിരുവനന്തപുരത്ത് നവവധു തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം > തിരുവനന്തപുരത്ത് നവവധു ഭർതൃ​ഗൃഹത്തിൽ ആത്മഹത്യ ചെയ്തു. പ്രഭാകരൻ – ഷൈലജ ദമ്പതികളുടെ മകൾ സോന(22)യെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി വിപിന്റെ ഭാര്യയാണ്. 15 ദിവസം മുൻപാണ് സോനയുടെ വിവാഹം കഴിഞ്ഞത്.

മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. അസ്വാഭാവിക മരണത്തിന് കാട്ടാക്കട പൊലീസ് കേസെടുത്തിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!