കാഞ്ഞങ്ങാട്:റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിഫ്‌ലൈനില്‍നിന്നു വീണ് ഓപ്പറേറ്ററായ യുവാവിന് ദാരുണാന്ത്യം. ബളാന്തോട് ചാമുണ്ഡിക്കുന്ന് വാതില്‍മാടിയിലെ കൃഷ്ണന്റെ മകന്‍ സനൂപാ (25) ണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് എത്തിയ ടൂറിസ്റ്റ് യുവതി സിക്ലൈനിലൂടെ സഞ്ചരിക്കാനായി സുരക്ഷാബെല്‍റ്റണിഞ്ഞ് പുറപ്പെടുന്നതിനിടെ, അബദ്ധത്തില്‍ സനൂപിന്റെ കയ്യില്‍ കയറിപ്പിടിക്കുകയായിരുന്നു.

യുവതിയോടൊപ്പം സിലൈനില്‍ തൂങ്ങി 300 മീറ്ററോളം അകലെ ലാന്‍ഡിങ് സ്ഥലത്തിനു സമീപം വരെ സനൂപ് എത്തിയെങ്കിലും പിടിവിട്ട് വലിയ താഴ്ചയിലേക്ക് പതിച്ചു. കഴിഞ്ഞ ദിവസമാണു ജോലിയില്‍ പ്രവേശിച്ചത്. അമ്മ ജാനകി. സഹോദരങ്ങള്‍: ശരത്, ശ്യാം.