സ്ത്രീകള്‍ക്ക് 1000 രൂപ പെന്‍ഷന്‍; തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് സർക്കാർ

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് മാസം 1000 രൂപ പെന്‍ഷന്‍ നല്‍കുന്ന സ്ത്രീസുരക്ഷാ പദ്ധതി തദ്ദേശ തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് നടപ്പാക്കുവെന്ന് സംസ്ഥാന സർക്കാർ. സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയുടേതെന്ന പേരില്‍ പലയിടത്തും വിതരണം ചെയ്തത് വ്യാജ അപേക്ഷകളെന്നാണ് സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകിയിരിക്കുന്നത്. പെരുമാറ്റച്ചട്ട…

ശബരിമല സ്വർണപ്പാളി കടത്ത് കേസിൽ വ്യക്തത വന്നാൽ നടപടി; എം.വി ഗോവിന്ദൻ മാസ്റ്റർ

ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ സർക്കാർ ശരിയായ നിലപാടാണ് സ്വീകരിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന എ. പത്മകുമാറിനെതിരെയുള്ള കുറ്റത്തിൽ വ്യക്തത വന്നാൽ നടപടിയെടുക്കും. ഇതിൽ ധൃതിവയ്ക്കേണ്ട കാര്യമില്ല. മാധ്യമങ്ങൾ പറയുന്നതനുസരിച്ചു നടപടിയെടുക്കാൻ കഴിയില്ല. ഇടതു സർക്കാരിന്റെ മൂന്നാം ടേമിലേക്കുള്ള…

രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി

ബലാത്സംഗ കേസില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തള്ളി. രാഹുലിൻ്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായിരുന്നു. ജാമ്യാപേക്ഷയില്‍ വിശദമായ വാദത്തിനുശേഷമാണിപ്പോള്‍ ജാമ്യം തള്ളിയുള്ള സുപ്രധാന വിധി. ഇന്നലെയും ഇന്നും രാഹുലിന്റെ ജാമ്യാപേക്ഷയില്‍ ഇരുവിഭാഗത്തിൻ്റെയും വാദം നടന്നിരുന്നു.…

ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

ബാലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്.നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി…

ആഘോഷം ഏതുമാകട്ടെ പ്രീമിയം ഭക്ഷണം വിളമ്പാൻ കുടുംബശ്രീ കാറ്ററിംഗ് സർവീസ്

കണ്ണൂർ: കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെയും കല്യാശ്ശേരി ബ്ലോക്ക്‌ പഞ്ചാത്തിന്റെയും നേതൃത്വത്തിൽ 35 കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾക്ക് പ്രീമിയം ഫുഡ് ട്രെയിനിങ് ആൻഡ് റെസ്റ്റോറന്റ് മാനേജ്മെന്റ് തൊഴിൽ പരിശീലനം നൽകി. ഇന്ത്യൻ അറേബ്യൻ ഫ്യൂഷൻ വിഭവങ്ങളും തനതു നാടൻ വിഭവങ്ങളും ഉൾക്കൊള്ളിച്ച് ഏറ്റവും വൃത്തിയിലും…

എസ് ഐ ആർ ഡിജിറ്റലൈസേഷന് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു

സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ പൂർത്തിയാക്കാൻ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഡിസംബർ 11 വരെ കാലാവധി നീട്ടി നൽകിയ സാഹചര്യത്തിൽ എസ് ഐ ആർ ഡിജിറ്റലൈസേഷൻ സുഗമമാക്കുന്നതിന് ജില്ലയിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഡിസംബർ മൂന്ന് മുതൽ ഏഴ് വരെ നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ ക്യാമ്പുകൾ പ്രവർത്തിച്ചു…

ഭിന്നശേഷി ദിനാചരണം ‘ഉണര്‍വ് 2025’

ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണം ‘ഉണര്‍വ് 2025’ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭരണകൂടം, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, വിവിധ ഭിന്നശേഷി സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ കണ്ണൂര്‍ പോലീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി…

ബിജെപിക്ക് വോട്ടുതേടി സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍

ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് തേടി സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. ഇടമലക്കുടി, ദേവികുളം ഉള്‍പ്പെടെയുള്ള തോട്ടം മേഖലയിലാണു രണ്ടാഴ്ചക്കിടെ രാജേന്ദ്രന്‍ മൂന്നുതവണ വോട്ടുതേടി ഇറങ്ങിയത്. മുമ്പ് താന്‍ തിരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ചപ്പോള്‍ തനിക്ക് വേണ്ടി പ്രവര്‍ത്തിച്ചവരും അവരുടെ ബന്ധുക്കളും ഇത്തവണ പലയിടത്തും മല്‍സരിക്കുന്നുണ്ടെന്ന് രാജേന്ദ്രന്‍…

വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖകള്‍

ഡിസംബര്‍ 11-ന് നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച 13 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐ.ഡി. (ഇലക്ടേഴ്സ് ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് – എപിക്) കാര്‍ഡാണ് പ്രധാന തിരിച്ചറിയല്‍ രേഖ. എന്നാൽ ഇത്…

മട്ടന്നൂർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം കുറഞ്ഞു

ശൈത്യകാല ഷെഡ്യൂളിൽ പല സർവീസുകളും നിർത്തിയതോടെ മട്ടന്നൂർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം കുറഞ്ഞു. എയർപോർട്ട് അതോറിറ്റിയുടെ കണക്ക് പ്രകാരം ഒക്ടോബറിൽ മുൻ മാസത്തേക്കാൾ 7074 യാത്രക്കാരുടെ കുറവാണ് ഉണ്ടായത്. അതേസമയം, ആഭ്യന്തര യാത്രക്കാരുടെ എണ്ണം വർധിച്ചു.4016 പേരുടെ വർധനയാണ് ഒക്ടോബറിലുണ്ടായത്. 82,676 അന്താരാഷ്ട്ര…

error: Content is protected !!