മന്ത്രി വി ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം: മന്ത്രി വി ശിവൻ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. രക്തസമ്മർദ്ദത്തിൽ വ്യതിയാനമുണ്ടാവുകയായിരുന്നു. നിയമസഭയ്ക്കുള്ളിൽ വെച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു. പരിശോധനയ്ക്കായി മന്ത്രിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.…

മട്ടന്നൂർ കായലൂർ കുംഭം മൂലയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

മട്ടന്നൂർ നഗര സഭയിലെ കായലൂർ കുംഭം മൂലയിൽ കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. കീഴ്പ്പള്ളി സ്വദേശി മനീഷാണ് (27) മരിച്ചത്. കൂടെയുണ്ടായിരുന്ന ചെറുപുഴ സ്വദേശി തങ്കച്ചന് പരിക്കേറ്റു. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്‌ച ഉച്ച കഴിഞ്ഞു…

കണ്ണൂർ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

അറ്റകുറ്റപ്പണി, ലൈനിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റുന്ന പ്രവൃത്തി എന്നിവ നടക്കുന്നതിനാല്‍ കെ.എസ്.ഇ.ബി കണ്ണൂര്‍ സെക്ഷന്‍ പരിധിയില്‍ സെപ്റ്റംബര്‍ 19 വെള്ളിയാഴ്ച രാവിലെ ഏഴു മണി മുതല്‍ 11 വരെ യോഗശാല റോഡ്, ഓലച്ചേരി കാവ്,വീനസ് പ്രൊഡക്ട്, ജവഹര്‍ ലൈബ്രറി, ലീഗല്‍ മെട്രോളജി, രാം…

സംസ്ഥാനത്തെ ആദ്യ കല്ലുമ്മക്കായ ഹാച്ചറി പുതിയങ്ങാടിയില്‍; നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍

കേരളത്തിലെ ആദ്യത്തെ കല്ലുമ്മക്കായ -കടല്‍ മത്സ്യ വിത്തുല്‍പാദന ഹാച്ചറി മാടായി പഞ്ചായത്തിലെ പുതിയങ്ങാടിയില്‍ ഒരുങ്ങുന്നു. പ്രതിവര്‍ഷം 50 ലക്ഷം കടല്‍ മത്സ്യക്കുഞ്ഞുങ്ങളും 50 ലക്ഷം കല്ലുമ്മക്കായ വിത്തുമാണ് ഈ ഹാച്ചറി വഴി ഉല്‍പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. ഹാച്ചറി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കല്ലുമ്മക്കായ കൃഷിയില്‍ മലബാര്‍ സ്വയംപര്യാപ്തമാകും.…

വിദേശ തൊഴിലവസരങ്ങളുമായി പയ്യന്നൂര്‍ ജോബ് ഫെയര്‍ സെപ്റ്റംബർ 20 ന്

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ നാലാമത്തെ പ്രാദേശിക ജോബ് ഫെയര്‍ സെപ്റ്റംബര്‍ 20 ശനിയാഴ്ച എകെഎഎസ് ജിവിഎച്ച് എസ് എസ്സില്‍ നടക്കും. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും പയ്യന്നൂര്‍ നഗരസഭയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മേള രാവിലെ 10 മണിക്ക് ടി. ഐ. മധുസൂധനന്‍ എം.എല്‍.എ…

കണ്ണൂർ സെൻട്രൻ ജയിലിൽ നിരോധിത വസ്തുക്കൾ എറിഞ്ഞു കൊടുത്ത കേസിൽ മൂന്നാമനും അറസ്റ്റിൽ

കണ്ണൂർ : പള്ളിക്കുന്നിലുള്ള കണ്ണൂർ സെൻട്രൽ ജയിലിലേക്ക് നിരോധിത വസ്തുതുക്കൾ എറിഞ്ഞ് കൊടുക്കുന്ന സംഘത്തിലെ മൂന്നാമനും അറസ്റ്റിൽ. പുതിയതെരു പനങ്കാവ് സ്വദേശി കെ. റിജിലിനെയാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.നേരത്തെ അറസ്റ്റിലായ അത്താഴക്കുന്നിലെ മജീഫിൻ്റെയും പനങ്കാവിലെ അക്ഷയ് യുടെയും ഒപ്പമുണ്ടായിരുന്ന പ്രതിയാണ് റിജിൽ.…

മട്ടന്നൂരിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളികൾക്ക് പരുക്കേറ്റു

മട്ടന്നൂർ : മട്ടന്നൂർ നഗരസഭയിലെ കായലൂർ കുംഭം മൂലയിൽ കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞ് രണ്ടു പേർക്ക് പരുക്കേറ്റു. ഇന്ന് വൈകിട്ടാണ് അപകടം നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളുമെത്തിയാണ് പരുക്കേറ്റ തൊഴിലാളികളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.…

മാഹിയിലെ ജ്വല്ലറിയിൽ നിന്ന് സ്വർണമാല മോഷ്ടിച്ച യുവതി പിടിയിൽ

മാഹി: ജ്വല്ലറിയിൽ മോതിരം വാങ്ങാനെത്തി സ്വർണ്ണ മാലയുമായി കടന്നു കളഞ്ഞ യുവതിയെ മാഹി പോലീസ് പിടികൂടി. അഴിയൂർ ഹാജിയാർ പള്ളിക്ക് സമീപത്തെ മനാസ് കോർട്ടേഴ്സിൽ താമസിക്കുന്ന ധർമ്മടം നടുവിലത്തറ എൻ ആയിഷ (41)യാണ് മാഹി പോലീസിന്റെ പിടിയിലായത്. മാഹി ബസലിക്കയ്ക്ക് സമീപത്തെ ശ്രീലക്ഷ്മി ജ്വല്ലറിയിൽ…

മുതിർന്ന ബിജെപി നേതാവ് ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു

കോഴിക്കോട്: മുതിർന്ന ബിജെപി നേതാവും ദേശീയ കൗൺസിൽ അംഗവുമായ ചേറ്റൂർ ബാലകൃഷ്ണൻ (80) അന്തരിച്ചു. കോഴിക്കോട് ഓമശ്ശേരിയിലെ വീട്ടിൽ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. സംസ്കാരം വൈകിട്ട് അഞ്ച് മണിക്ക് വീട്ടുവളപ്പിൽ നടക്കും. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ, കോഴിക്കോട് ജില്ല അധ്യക്ഷൻ എന്നീ…

വൈദ്യുതി ബില്ലടയ്ക്കാൻ ഇനി പണമായി സ്വീകരിക്കുക 1000 രൂപ വരെ മാത്രം

കണ്ണൂർ : വൈദ്യുതി ബില്ലടയ്ക്കുമ്പോള്‍ 1000 രൂപ വരെ മാത്രം പണമായി സ്വീകരിക്കാനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ കെഎസ്ഇബി. 1000 രൂപയ്ക്ക് മുകളിലാണ് ബില്ലെങ്കില്‍ അത് ഓണ്‍ലൈനായി മാത്രമാണ് അടയ്ക്കാന്‍ സാധിക്കുക. ഒരു കെഎസ്ഇബി ഓഫീസില്‍ ബില്ലടയ്ക്കുന്നതിനായി രണ്ട് കാഷ് കൗണ്ടറുകള്‍ ഉള്ളിടത്ത് ഒന്ന്…

error: Content is protected !!