പാലത്തായി പീഡനക്കേസ്: ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും പിഴയും

2 മിനിറ്റ് വായിച്ചു

പാലത്തായി പീഡനക്കേസില്‍ അധ്യാപകനും ബിജെപി നേതാവുമായ കെ.പത്മരാജനെ മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പ്രതി രണ്ടു ലക്ഷം രൂപ പിഴയും അടക്കണം. പോക്‌സോ, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ.

പോക്‌സോയിലെ രണ്ടു വകുപ്പുകള്‍ പ്രകാരം 40 വര്‍ഷം കഠിനതടവും ഐപിസിയിലെ വകുപ്പുകള്‍ പ്രകാരം മരണം വരെ ജീവപര്യന്തം തടവും അനുഭവിക്കണമെന്ന് തലശേരി അതിവേഗ പോക്സോ കോടതി വിധിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version