സംസ്ഥാനത്ത് പ്ലസ് ടുവിന് പാദവാർഷിക പരീക്ഷ അഥവാ ഓണപ്പരീക്ഷയില്ല . ജൂണിൽ അവസാനിച്ച പ്ലസ് വൺ പരീക്ഷകൾക്കു ശേഷം ജൂലായ് നാലിനാണ് പ്ലസ് ടു ക്ളാസുകൾ ആരംഭിച്ചത്. അതിനാൽ പരീക്ഷ നടത്തേണ്ടന്ന് ഹയർസെക്കൻഡറി വിഭാഗം തീരുമാനിക്കുകയായിരുന്നു. ഒന്നു മുതൽ പത്തുവരെ ക്ളാസുകളിലെ കുട്ടികൾക്ക് 24 മുതൽ ഓണപ്പരീക്ഷ ആരംഭിക്കും. സെപ്തംബർ രണ്ടിന് ഓണാവധി തുടങ്ങുകയും 12ന് ക്ളാസുകൾ പുനരാരംഭിക്കുകയും ചെയ്യും.
സംസ്ഥാനത്ത് പ്ലസ് ടുവിന് ഓണപ്പരീക്ഷയില്ല
