/////
6 മിനിറ്റ് വായിച്ചു

എമിറേറ്റ്സ് കപ്പ് നീന്തൽ മത്സരത്തിൽ അഴീക്കോട് സ്വദേശിനിക്ക് വെങ്കല മെഡൽ

യു.എ ഇ സ്വിമ്മിംഗ് ഫെഡറേഷൻ്റെ കീഴിലുള്ള എമിറേറ്റ്സ് കപ്പ് ഇൻ്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ അഴീക്കോട് സ്വദേശിനിയും ദുബായ് ജി. ഇ .എം.എസ് ഔവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ തൃതീയപ്രജീഷിന്
വെങ്കല മെഡൽ .ദുബായിയിൽ ഡു ടെലി കോമിൽ ഐ.ടി ഡിപ്പാർട്ട്മെൻ്റ് സീനിയർ മാനേജറായ
അഴീക്കോട് വായിപ്പറമ്പിൽ പ്രജീഷിൻ്റെയും ഗീത പ്രജീഷിൻ്റെയും മകളാണ് തൃതീയപ്രജീഷ്. ഹരിയാനയിൽ നടന്ന സി.ബി.എസ്.ഇ ദേശീയ നീന്തൽ മത്സരത്തിലും തൃതീയ മിന്നുന്ന
പ്രകടനം കാഴ്ച വച്ചിരുന്നു. യു.എ ഇ എമിറേറ്റ്സ് കപ്പ് ചാമ്പ്യൻഷിപ്പിൽ
14 വയസ്സിനു താഴെയുള്ള കുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിലാണ് വെങ്കലം നേടിയത്.
പത്തു രാജ്യങ്ങളിൽ നിന്നായി 50 ക്ലബ്ബുകളിലെ 1200 ലധികം കുട്ടികൾ യു എ.ഇ എമിറേറ്റ്സ് കപ്പ് അന്താരാഷ്ട്ര നീന്തൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പങ്കെടുത്തിരുന്നു.2024 മാർച്ച് എട്ടു മുതൽ പത്തു വരെ ദുബായ് ഹംദാനിലെ സ്പോർട്സ് കോംപ്ലക്സിലാണ് എമിറേറ്റ്സ് കപ്പ് ഇൻ്റർനാഷണൽ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പ് നടന്നത്.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!