ശബരിമല ദര്‍ശനം നടത്തിയ അനുഭവം പങ്കുവെച്ച് കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി സി ഡോ. അബ്ദുള്‍ സലാം. അവിശ്വസനീയമായ അനുഭവമായിരുന്നു വെന്നാണ് അദ്ദേഹം ശബരിമല ദര്‍ശനത്തെക്കുറിച്ച് പറഞ്ഞത്. ശബരിമലയില്‍ നിന്നുള്ള ചിത്രങ്ങളും ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിരുന്നു.’ ഇന്ന് ശബരിമല ദര്‍ശനം നടത്താനുള്ള ഭാഗ്യം ലഭിച്ചു. സ്വാമി അയ്യപ്പന്റെയും വാവര് സ്വാമിയുടെയും സന്നിധിയിലെത്തി പ്രാര്‍ത്ഥിച്ചു. അതൊരു അവിശ്വസനീയമായ അനുഭവമായിരുന്നു.’ അദ്ദേഹം പറഞ്ഞു.
‘അവിശ്വസനീയമായ അനുഭവം’; ശബരിമല ദര്‍ശനം നടത്തി കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി സി ഡോ. അബ്ദുൾ സലാം
