കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും നിരവധി സംഭാവനകൾ നൽകിയ വനിതകളെ അനുസ്മരിക്കാനും അതുപോലെ വനിതകൾ എന്ന നിലയിൽ സംരംഭക രംഗത്തും സാമൂഹ്യരംഗത്തും ഞങ്ങളുടെ ശക്തിയും കരുത്തും തെളിയിക്കാൻ വനിതകൾക്ക് കഴിയണമെന്ന് മേയർ പറഞ്ഞു. ചെയർപേഴ്സൺ നിത ദീപക് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ബിന്ദു കെ ടി മുഖ്യാതിഥിയായി.

വൈസ് ചെയർപേഴ്സൺ സപ്ന സന്തോഷ് സ്വാഗതവും കൺവീനർ നിഷ വിനോദ് നന്ദിയും പ്രകാശിപ്പിച്ചു
ജോയിന്റ് കൺവീനർ റീഷ ഹനീഷ് മുഖ്യാതിഥിയെ സദസ്സിന് പരിചയപ്പെടുത്തി. മുൻ ചെയർപേഴ്സൺ ബീന വത്സരാജ് , ഷീല രമേഷ് എന്നിവർ സംസാരിച്ചു