അസംഘടിത തൊഴിലാളികളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ്; അപേക്ഷാ തീയതി നീട്ടി

4 മിനിറ്റ് വായിച്ചു

അസംഘടിത തൊഴിലാളികളുടെ മക്കള്‍ക്കുള്ള സ്‌കോളർഷിപ്പിനുള്ള അപേക്ഷാ തീയതി നീട്ടി. സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ പരിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കുന്ന പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള സ്കോളർഷിപ്പിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതിയാണ് ഡിസംബർ 15 വരെ നീട്ടിയത്.

പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ ഡിസംബർ 15-നു മുൻപായി ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം വിദ്യാർത്ഥി /വിദ്യാർത്ഥിനി ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം സമർപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 0484 2366191 എന്ന ഫോണ്‍ നമ്ബറില്‍ ബന്ധപ്പെടാവുന്നതാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version