രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസ്: മുൻകൂര്‍ ജാമ്യാപേക്ഷയിൽ ഉത്തരവ് മറ്റന്നാള്‍

4 മിനിറ്റ് വായിച്ചു

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി. മുൻകൂര്‍ ജാമ്യാപേക്ഷയിൽ ഡിസംബര്‍ പത്തിന് തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷൻസ് കോടതി ഉത്തരവ് പറയും. അടച്ചിട്ട കോടതി മുറിയിലാണ് മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം നടന്നത്. പ്രോസിക്യൂഷന്‍റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് അടച്ചിട്ട മുറിയിൽ വാദം കേട്ടത്. ഇതുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ ഹര്‍ജി നൽകിയിരുന്നു.

23കാരി കെപിസിസി അധ്യക്ഷന് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അറസ്റ്റ് തടയണമെന്ന പ്രതിഭാഗത്തിന്‍റെ ആവശ്യം നേരത്തെ കോടതി അനുവദിച്ചിരുന്നില്ല. ഊരും പേരുമില്ലാത്ത പരാതി രാഷ്ട്രീയപ്രേരിതമെന്നാണ് രാഹുലിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version