മണൽ കടത്ത് നടത്തുന്ന സംഘങ്ങളുമായുള്ള രഹസ്യ സാമ്പത്തിക ബന്ധത്തേ തുടർന്ന് പഴയങ്ങാടി പോലിസ് സ്റ്റേഷനിലെ പോലിസ് ഉദ്യേഗസ്ഥന് സസ്പെൻഷൻ. പഴയങ്ങാടിയിലെ സി പി ഒ യും പോലീസ് ഡ്രൈവറുമായ പയ്യന്നൂർ സ്വദേശി ഇരുട്ടൻ മിഥുനിനെയാണ് ജില്ലാ പോലീസ് മേധാവി സസ്പെൻ്റ് ചെയ്തത്. ജില്ലാ പോലീസ് മേധവിക്ക് കിട്ടിയ രഹസ്യവിവരത്തേ തുടർന്നാണ് നടപടി. പഴയങ്ങാടി മേഖലയിൽ മണൽകടത്ത് വ്യാപകമായതിനെ തുടർന്ന് പൊലീസ് രാത്രി കാലങ്ങളിലടക്കം കർശന പരിശോധന ശക്തമാക്കിയങ്കിലും അനധികൃത മണൽ കടത്തുകാരെ പിടികൂടാനായില്ല.
