തോട്ടടയിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു

2 മിനിറ്റ് വായിച്ചു

കണ്ണൂർ: എസ്എഫ്ഐ എടക്കാട് ഏരിയ സെക്രട്ടറി
കെ.എം വൈഷ്ണവിനെ (23)  ബൈക്കിലെത്തിയ സംഘം കുത്തി പരിക്കേൽപ്പിച്ചു. തോട്ടട എസ് എൻ കോളേജിനു മുന്നിൽ ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. കൈക്കും കാലിനും കുത്തേറ്റ വൈഷ്ണവിനെ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിദ്യാർത്ഥിനിയെ കമന്റടിച്ചത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു ആക്രമണം. വൈഷ്ണവിന്റെ പരുക്ക് ഗുരുതരമല്ല. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version