ചൊക്ളി : കരിയാട് പുളിയ നമ്പ്രത്തെ പ്ളസ്ടൂ വിദ്യാര്‍ത്ഥി ശിവ സൂര്യയുടെ തിരോധാനത്തില്‍ പ്രത്യേക ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് രൂപം നല്കാന് എഡിജിപിയോട് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആക്ഷന്‍ കമ്മിറ്റി നല്കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി. ന്യൂമാഹിക്ക് സമീപമുള്ള പെരിങ്ങാടിയില്‍ വച്ചാണ് ബന്ധുക്കളും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് നിവേദനം നല്‍കിയത്.പതിനേഴുകാരനായ ശിവസൂര്യയെ കാണാതായിട്ട് 49 ദിവസം തികയുകയാണ്. റെയില്‍വെ സ്റ്റേഷനിലോ മറ്റിടങ്ങളിലോ കുട്ടിയുടെ സിസിടിവി ദൃശ്യം കിട്ടിയില്ലെന്ന് പൊലിസ് പറയുന്നു. അങ്ങനെയാണെങ്കില്‍ കുട്ടിയെ ആരെങ്കിലും കൊണ്ടുപോയതായിരിക്കാമെന്ന് ശിവസൂര്യയുടെ ബന്ധു ബബിജ പറഞ്ഞു. എല്ലാ സിസിടിവികളും ഒന്നുകൂടി പരിശോധിക്കണം.

കാശിക്ക് പോകുമെന്ന് എഴുതിയത് ആരുടെയെങ്കിലും പ്രേരണയിലാകാം. അവന് അങ്ങനെ അമ്പലങ്ങളിലൊന്നും പോകാറില്ല. വിളിച്ചാല്‍ തന്നെ വരാറില്ല. ഭക്തന് ഒന്നുമല്ല. അങ്ങനെ ആരോടും അവന് സംസാരിക്കാറില്ല. അധികം സുഹൃത്തുക്കളുമില്ല. എസ്എസ്എല്‍സിക്ക് മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് ഉണ്ടായിരുന്നു. വളരെ ബുദ്ധിശാലിയായ കുട്ടിയാണ്. നിങ്ങളെയെല്ലാം പഠിപ്പിച്ച് ഒരു നിലയിലെത്തിക്കഴിഞ്ഞാല്‍ തനിക്ക് കാശിക്ക് പോകാമെന്ന് കുട്ടിയുടെ അച്ഛന് വീട്ടില്‍ നിന്ന് സ്വാഭാവികമായി സംസാരിച്ചിരുന്നു. അത് അവന് ഈ രീതിയില്‍ ഫോക്കസ് ചെയ്യുമെന്ന് ഞങ്ങളും അറിഞ്ഞില്ലെന്നും ബബിജ മാധ്യമങ്ങളോട്പറഞ്ഞു.

മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിന്റെ പേരില്‍ കഴിഞ്ഞ മാസം എട്ടിനാണ് ശിവസൂര്യ വീട് വിട്ട് പോയത്. കാശിയിലേക്ക് പോകുന്നുവെന്ന് കുറിപ്പ് എഴുതി വച്ചിരുന്നു. കേരളത്തില്‍ പലയിടങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും ശിവസൂര്യയെക്കുറിച്ച് സൂചന കിട്ടിയിരുന്നില്ല. പ്രത്യേക സംഘം രൂപീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.