കേരളത്തിൽ എസ്ഐആറിന് തുടക്കം; ഗവർണർ ഉദ്ഘാടനം ചെയ്തു

7 മിനിറ്റ് വായിച്ചു

കേരളത്തിൽ എതിർപ്പ് നിലനിൽക്കെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് തുടക്കം. സംസ്ഥാനത്തെ എസ്ഐആർ ​ഗവർണർ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്തു. രാജ്ഭവനിലാണ് തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം തുടങ്ങിയത്. എല്ലാവരും സഹകരിക്കണമെന്നും ആരെയും ഒഴിവാക്കിയിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും ​ഗർണർ പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ​ഗവർണർക്ക് എന്യൂമറേഷൻ ഫോം നൽകുകയും നടപടികൾ വിശദീകരിക്കുകയും ചെയ്തു. തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ ബിജെപി ഒഴികെ എല്ലാ രാഷ്ട്രീയപാർട്ടികളും
സംസ്ഥാനത്ത് തീവ്രവോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കുന്നത് സംബന്ധിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചുചേർത്ത യോഗത്തിൽ, ബിജെപി ഒഴികെ എല്ലാ രാഷ്ട്രീയപാർട്ടികളും എസ്ഐആർ നടപ്പാക്കുന്നതിനെ എതിർത്തു.

അതേസമയം വോട്ടർ പട്ടിക പരിഷ്കരണ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ അറിയിച്ചു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും തീവ്ര വോട്ടർ പട്ടിക പരിഷ്കരണവും ഒന്നിച്ച് നടപ്പാക്കാനാകില്ല. പൗരത്വ രജിസ്റ്റർ നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ വളഞ്ഞ വഴിയാണെന്ന് എതിർത്തുകൊണ്ട് കോൺ​ഗ്രസും സിപിഎമ്മും പ്രതികരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!