കണ്ണൂര്‍: കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഭാഗമായ സംസ്ഥാനതല ശാസ്ത്ര മാഗസിന് മത്സരത്തിന് കണ്ണൂരില്‍ തുടക്കം. അഡ്വ. ടി ഒ മോഹനന് എം എല്‍ എ ഉദ്ഘാടനം ചെയ്തു.സെന്റ്. മൈക്കിള്‍ ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന് അധ്യക്ഷത വഹിച്ചു. കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ടു ദിവസങ്ങളായി നടക്കുന്ന മത്സരത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി 280 ലേറെ പേരാണ് പങ്കെടുക്കുന്നത്.

ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി 5 പേര് അടങ്ങുന്ന 28 ടീമുകളാണ് മത്സരിക്കുന്നത്. കണ്ണൂര്‍ കോര്പ്പറേഷന് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. സോനാ ജയറാം, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി രവീന്ദ്രന്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി ഷൈനി, ഹയര്‍ സെക്കന്ററി വിഭാഗം മേഖല ഉപമേധാവി എ കെ വിനോദ് കുമാര്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. എസ് കെ ജയദേവന്, എസ് എസ് കെ ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം സി ഹാഷിം, സെന്റ്. മൈക്കിള്‍സ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ സുനില്‍ സെബാസ്, പ്രധാന അദ്ധ്യാപകന് റവ. ഫാ. ടോംസണ് ആന്റണി, മദര്‍ പി ടി എ പ്രസിഡന്റ് അനീഷ സോമനാഥന്, സംസ്ഥാന സയന്‍സ് ക്ലബ് അസോസിയേഷന് എക്സിക്യൂട്ടീവ് അംഗം ജി പ്രമോദ് കുമാര്‍, സെക്രട്ടറി പി മനീഷ് എന്നിവര്‍ പങ്കെടുത്തു.