സ്വർണ്ണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമമെന്ന് സ്വപ്ന സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വൈകിട്ട് 5 ന് ഫേസ്ബുക്ക് ലൈവിൽ വിവരങ്ങൾ പുറത്തുവിടുമെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കി. ഒത്തുതീര്‍പ്പിന് ശ്രമം നടത്താന്‍ ചിലര്‍ സമീപിച്ചതായി സ്വപ്ന ഫേസ്ബുക്കില്‍ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുന്നതിനായി 5 മണിക്ക് സ്വപ്ന ലൈവില്‍ വരും. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യവും അറിയിച്ചത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളൊന്നും സ്വപ്ന പുറത്ത് വിട്ടിട്ടില്ല.
