റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ18 മുതൽ 22 വരെ കണ്ണൂരിലെ 16 വേദികളിലായി നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 19ന് വൈകുന്നേരം 4 മണിക്ക് മുനിസിപ്പൽ ഹയർ സെക്കൻററി സ്കൂളിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 15 സബ്ബ് ജില്ലകളിൽ നിന്ന് 319 ഇനങ്ങളിലായി 9000ൽ അധികം വിദ്യാർത്ഥികളാണ് മാറ്റുരക്കുന്നത്. കലോത്സവത്തിനെത്തുന്നവർക്കായി ദിവസവും 5000 പേർക്ക് പായസ മുൾപ്പെടെയുള്ള ഭക്ഷണമാണ് ഒരുക്കുന്നത്. അതോടൊപ്പം പ്രഭാതഭക്ഷണവും വൈകുന്നേരം ചായയും നൽകും. പൂർണ്ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാണ്പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
6 മിനിറ്റ് വായിച്ചു