ഇശൽ മഴയിൽ അലിഞ്ഞു ചേർന്ന് കണ്ണൂർ ദസറയുടെ അഞ്ചാം ദിനം

3 മിനിറ്റ് വായിച്ചു

കണ്ണൂർ നഗരത്തിലെ ഓറഞ്ച് അലെർട്ടിൽ ഇടയ്ക്കിടെ പെയ്യുന്ന കനത്ത മഴയെ അവഗണിച്ച് ടൗൺ സ്ക്വയറിലേക്ക് ജനം ഒഴുകിയെത്തിയപ്പോൾ ദസറയുടെ അഞ്ചാം ദിനം പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരായ കൊല്ലം ഷാഫിയും രഹനയും നയിച്ച മാപ്പിളപ്പാട്ടിൻ്റെ താളം വേദിയിൽ ഇശൽ നിലാ മഴയായി പെയ്തിറങ്ങി.

പ്രണയവും വിരഹവും പഴമയും മാപ്പിളപ്പാട്ടിൻ്റെ ഈരടികളിൽ ഇഴ കോർത്ത് ആസ്വാദകരെ വിസ്മയിപ്പിച്ച താജുദ്ധീൻ വടകരയും, ആബിദ് മാട്ടൂലും, പട്ടുറുമാലിൽ രാഗ വിസ്മയം തീർത്ത ബെൻസീറ പയ്യന്നൂരും കൂടെ ഉനൈസ് മാട്ടൂലും ദിൽജിനയും കൈകോർത്തപ്പോൾ പ്രേക്ഷകർക്ക് ആസ്വാദനത്തിൻ്റെ തേന്മഴയായി മാറി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!