ഈ വർഷത്തെ പറശ്ശിനി മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിലെ പുത്തരി തിരുവപ്പന മഹോത്സവം ഡിസംബർ 2 ന് ചൊവ്വാഴ്‌ച രാവിലെ 9.47 നും 10.10 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ കൊടിയേറ്റം. പി എം സതീശൻ മടയൻ്റെ സാന്നിദ്ധ്യത്തിൽ മാടമന ഇല്ലത്ത് നാരായണൻ തംബ്രാക്കൾ കൊടിയേറ്റുന്നതോട് കൂടി ഉത്സവത്തിന് തുടക്കം കുറിക്കും. ഉച്ചയ്ക്ക് തറവാട്ടിലെ മുതിർന്ന സ്ത്രീ വ്രതശുദ്ധിയോടെ തയ്യാറാക്കിയ നിവേദ്യ സാധനങ്ങൾ ശ്രീകോവിലിൽ സമർപ്പിക്കുന്നു. തുടർന്ന് 3 മണി മുതൽ മലയിറക്കൽ കർമ്മവും, 3.30 മുതൽ തയ്യിൽ തറവാട്ടുകാരുടെ പൂർവ്വിക ആയോധന കലാ അഭ്യാസത്തോടെയുള്ള കാഴ്ചവരവ് ക്ഷേത്രത്തിൽ പ്രവേശിക്കുന്ന തോടുകൂടി തലശേരി, കോഴിക്കോട് എന്നിവിടങ്ങളിലെ പതിനഞ്ചോളം ദേശക്കാരുടെ വർണ്ണപ്പകിട്ടാർന്ന കാഴ്ച്ച വരവുകൾ മുത്തപ്പ സന്നിധിയിൽ പ്രവേശിക്കുന്നു.
7 മിനിറ്റ് വായിച്ചു