/

ടൂറിസം വികസനം; വൃത്തി സാമൂഹിക ഉത്തരവാദിത്തമാകണം: ജില്ലാ കളക്ടര്‍

9 മിനിറ്റ് വായിച്ചു

കണ്ണൂര്‍: ജില്ലയിലെ വിനോദ സഞ്ചാര സാധ്യതകളെ പരിപോഷിപ്പിക്കുന്നതിനായി വൃത്തിയുള്ള പരിസരങ്ങള്‍ എന്നത് സാമൂഹിക ഉത്തരവാദിത്തമായി ഏവരും ഏറ്റെടുക്കണമെന്ന് ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ് പറഞ്ഞു. കളം പ്രതിവാര സംവാദപരിപാടിയില്‍ കൂത്തുപറമ്പ് ഹൈസ്‌കൂള്‍, ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിനോദ സഞ്ചാരം ഒട്ടുമിക്ക രാജ്യങ്ങളുടെയും പ്രധാനപ്പെട്ട വരുമാനമാര്‍ഗ്ഗമായി മാറിയ കാലമാണ്. യാത്രകള്‍ ജീവിതത്തിന്റെ ഭാഗമാക്കുന്നരുടെയും എണ്ണം നാള്‍ക്കുന്നാള്‍ വര്‍ദ്ധിക്കുന്നു. ഈ സാഹചര്യങ്ങളില്‍ നിരവധി വിനോദ സഞ്ചാര സാധ്യതകള്‍ നമുടെ നാടിനുമുണ്ട്. നല്ല ആതിഥേയരായി മാറാന്‍ നമുക്ക് കഴിയണമെങ്കില്‍ വൃത്തിയുള്ള നഗരങ്ങളും ഗ്രാമങ്ങളും ഈ നാടിന്റെ മുഖമുദ്രയാകണം.

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, പരിസരങ്ങള്‍, പൊതുഇടങ്ങള്‍ തുടങ്ങിയവയെല്ലാം വൃത്തിയായി സൂക്ഷിക്കണമെങ്കില്‍ ഇതൊരു സാമൂഹിക ഉത്തരവാദിത്തമായി മാറണം. ഇതിനായുള്ള സ്വയം മാറ്റങ്ങള്‍ അനിവാര്യമാണ്. മാലിന്യങ്ങള്‍ തോന്നിയതുപോലെ വലിച്ചെറിയുന്ന ശീലമടക്കം മാറണം. പുനരുപയോഗ മാലിന്യസംസ്‌കരണ രീതികള്‍ കുട്ടികളടക്കം പിന്തുടരണം. വീടുകളില്‍ നിന്നും തുടങ്ങുന്ന ഈ ശീലങ്ങളാണ് സാമൂഹികമാറ്റത്തിനായുള്ള തുടക്കമാകുന്നത്. നഗര ഗ്രാമക്കവലകളെ മാലിന്യമുക്ത മനോഹര കേന്ദ്രങ്ങളായി മാറ്റുന്ന ബീക്കണ്‍ ടൗണ്‍ പദ്ധതിയെല്ലാം ഇതിന്റെ ഭാഗമാണെന്നും ഇതിനായുള്ള കൂട്ടായ്മകള്‍ വളരണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. അസിസ്റ്റന്റ് കളക്ടര്‍ എസ്.സ്വാതി വിവിധ വിഷയങ്ങളില്‍ കുട്ടികളോട് സംവദിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!