കണ്ണൂർ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

5 മിനിറ്റ് വായിച്ചു

കണ്ണൂർ: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൻ്റെ
ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പൊതുയോഗം ഇന്ന് കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്നതിനാൽ കണ്ണൂർ ടൗണിലേക്കുള്ള ബസ്സുകൾ ഒഴികെയുള്ള വാഹനങ്ങൾക്ക് ഉച്ചക്ക് 12 മണി മുതൽ താഴെ പറയും പ്രകാരം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

▪️കാസർകോട് ഭാഗത്തുനിന്ന് തലശ്ശേരി ഭാഗത്തേക്കുള്ള വാഹനങ്ങൾ ചിറവക്കിൽ നിന്ന് ഇരിക്കൂർ – ചാലോട് – തലശ്ശേരി വഴി തിരിച്ചുവിടും.

▪️പഴയങ്ങാടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പുതിയതെരുവിൽ നിന്ന് മയ്യിൽ – ചാലോട് വഴി തിരിച്ചുവിടും.

▪️തലശ്ശേരിയിൽ നിന്ന് കാസർകോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ കൊടുവള്ളി ജംഗ്ഷനിൽ നിന്ന് മമ്പറം – ചാലോട് – മയ്യിൽ വഴി തിരിച്ചുവിടും.

▪️തലശ്ശേരിയിൽ നിന്ന് തളിപ്പറമ്പ് ഭാഗത്തേക്കുള്ള ചെറുവാഹനങ്ങൾ താഴെചൊവ്വയിൽ നിന്ന് തെഴുക്കിൽപീടിക – സിറ്റി – ചാലാട് – അലവിൽ വഴി തിരിച്ചുവിടും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version