കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ പൊലിസുകാരനെ കടിച്ചു പരുക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

4 മിനിറ്റ് വായിച്ചു

കണ്ണൂര റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം നടത്തിയ യുവാവിനെ അറസ്റ്റു ചെയ്തു. പ്ലാറ്റ്‌ഫോമില്‍ യാത്രക്കാരനെന്ന വ്യാജേനെ അനധികൃതമായി ഉറങ്ങിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ശശിധരനാണ് പരിക്കേറ്റത്.

ആക്രമിച്ച മമ്പറം സ്വദേശി ധനേഷിനെ റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഉദ്യോഗസ്ഥനെ അടിക്കുകയും കടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥന്റെ കയ്യിലുള്ള ഉപകരണങ്ങളും പ്രതി നശിപ്പിച്ചു. ചൊവ്വാഴ്ച്ച പുലര്‍ച്ചയോടെയായിരുന്നു അതിക്രമം. പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലിസ് അറസ്റ്റു രേഖപ്പെടുത്തി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!