പിവി അൻവറിന്റെ വീട്ടിൽ ഇഡി റെയ്ഡ്

3 മിനിറ്റ് വായിച്ചു

പിവി അൻവറിന്റെ മലപ്പുറത്തെ വീട്ടിൽ ഇഡി പരിശോധന. ഇന്ന് രാവിലെയാണ് കെഎഫ് സി ലോണുമായി ബന്ധപ്പെട്ടുള്ള പരിശോധന തുടങ്ങിയത്. പിവി അൻവർ ഒരു സ്ഥലത്തിന്റെ രേഖ വെച്ച് രണ്ട് വായ്പ്പയെടുത്തെന്നാണ് പരാതി. 2015 ലാണ് പിവി അൻവറും സഹായി സിയാദും ചേര്‍ന്ന് 12 കോടി രൂപ കടമെടുത്തത്. ഈ കേസ് നിലവിൽ വിജിലൻസ് അന്വേഷിക്കുന്നുണ്ട്.

പിവി അൻവറിന്റെ സിൽസില പാ‍ർക്കിൽ കഴിഞ്ഞ ദിവസം വിജിലൻസ് പരിശോധന നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയും എത്തിയിരിക്കുന്നത്. അൻവറിന്റെ മാത്രമല്ല, സഹായി സിയാദിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!