/

നാടന്‍ കലകളില്‍ പരിശീലനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌റ്റൈപ്പന്റിന് അപേക്ഷ ക്ഷണിച്ചു

6 മിനിറ്റ് വായിച്ചു

കണ്ണൂര്‍:ഒരു വര്‍ഷത്തേക്ക് നാടന്‍ കലകളില്‍ പരിശീലനം നേടുന്നതിന് 10 മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് (01-01-2026 ന് 10 വയസ്സ് പൂര്‍ത്തിയായിരിക്കണം) കേരള ഫോക്‌ലോര്‍ അക്കാദമിയില്‍ നിന്ന് പ്രതിമാസം 300 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള രക്ഷിതാക്കളുടെ കുട്ടികള്‍ക്കാണ് ആനുകൂല്യം. മുമ്പ് സ്‌റ്റൈപ്പന്റ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

അപേക്ഷാ ഫോറവും നിയമാവലിയും www.keralafolklore.org വെബ്‌സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നിര്‍ദ്ദിഷ്ട രേഖകളും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ആശാന്റെ സമ്മതപത്രം സഹിതം നവംബര്‍ 30 നകം ഓഫീസില്‍ ലഭിക്കണം. വിലാസം – സെക്രട്ടറി, കേരള ഫോക്‌ലോര്‍ അക്കാദമി, പി.ഒ. ചിറക്കല്‍, കണ്ണൂര്‍ – പിന്‍ – 670 011. ഫോണ്‍ 0497 2778090.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version