/

സാഹസിക ടൂസിസം പരിശീലനത്തിന് അപേക്ഷിക്കാം

5 മിനിറ്റ് വായിച്ചു

കണ്ണൂര്‍:സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും കേരള ഇന്‍സ്റ്റിറ്റ്‌റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസും സംയുക്തമായി നടത്തുന്ന ഏഴ് ദിവസത്തെ സാഹസിക ടൂറിസം പരിശീലന പരിപാടിയായ അഡ്വഞ്ചര്‍ ആക്ടിവിറ്റി അസ്സിസ്റ്റന്റ് കോഴ്സിന്റെ ആറാമത് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

എട്ടാം ക്ലാസ് പാസ്സായിരിക്കണം. 2026 ഒക്ടോബര്‍ മാസം ഒന്നിനു 18 വയസ് തികഞ്ഞവരും 45 വയസ്സ് കഴിഞ്ഞിട്ടില്ലാത്തവരും നല്ല ശാരീരിക ക്ഷമതയുള്ളവരുമായ ആളുകള്‍ക്ക് അപേക്ഷിക്കാം. നവംബര്‍ 17 ന് പരിശീലനം തുടങ്ങും. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ നവംബര്‍ 13 നകം ഡയറക്ടര്‍, കേരള ഇന്‍സ്റ്റിറ്റ്‌റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ്, റെസിഡന്‍സി, തൈക്കാട്, തിരുവനന്തപുരം -695014 വിലാസത്തില്‍ ലഭ്യമാക്കണം. ഇ-മെയില്‍: kittstraining@gmail.com, ഫോണ്‍: 8129816664.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version