കണ്ണൂര്‍:കൈത്തറി വസ്ത്ര മേഖലയുടെ പ്രചരണാര്‍ത്ഥം സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കണ്ണൂര്‍ യോഗശാല റോഡിലെ ജവഹര്‍ ലൈബ്രറി ഹാളില്‍ എല്‍പി, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നത്തിയ മത്സരത്തില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ശ്രീഹരി പി ആര്‍ (കാടാച്ചിറ എച്ച്എസ്എസ്) ഒന്നാം സ്ഥാനവും ആരാധ്യ പ്രദീപ് (അഴീക്കോട് എച്ച്എസ്എസ്) രണ്ടാം സ്ഥാനവും, ഫാത്തിമ സിയ പി വി (മമ്പറം എച്ച്എസ്എസ്) മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗത്തില്‍ അംന ഫൈസല്‍ (ഉര്‍സുലിന്‍ സീനിയര്‍ സെക്കന്ററി സ്‌കൂള്‍, കണ്ണൂര്‍) ഒന്നാം സ്ഥാനവും കിഷന്‍ ദേവ് (കടമ്പൂര്‍ എച്ച്എസ് എസ് എടക്കാട്) രണ്ടാം സ്ഥാനവും, സഹസ്ര സുജിത്ത് പി സി (വട്ടിപ്രം യുപി സ്‌കൂള്‍) മൂന്നാം സ്ഥാനവും നേടി. എല്‍പി വിഭാഗത്തില്‍ നെവാന്‍ ബി അജേന്ദ് (സിഎച്ച് കമ്മാരന്‍ മാസ്റ്റര്‍ സ്മാരക യുപി സ്‌കൂള്‍, മൊറാഴ സെന്‍ട്രല്‍) ഒന്നാം സ്ഥാനവും നൈതിക് സന്തോഷ് (മുട്ടന്നൂര്‍ യുപി സ്‌കൂള്‍, കൊളോളം) രണ്ടാം സ്ഥാനവും നൈതിക സന്തോഷ് (മുട്ടന്നൂര്‍ യുപി സ്‌കൂള്‍ കൊളോളം) മൂന്നാം സ്ഥാനവും നേടി. മല്‍സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ സംസ്ഥാന തല മത്സരത്തിന് യോഗ്യത നേടി.
ചിത്രരചനാ മല്‍സരത്തിന്റെ ഉദ്ഘാടനം കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി പ്രേംരാജ് നിര്‍വ്വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ പി ഗിരീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ വ്യവസായ കേന്ദ്രം സഹകരണ ഇന്‍സ്‌പെക്ടര്‍മാരായ എന്‍ ധന്യ, റീജി സലൂജ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് രജിസ്ട്രാര്‍ സതീശന്‍ കോടഞ്ചേരി സ്വാഗതവും ജില്ലാ വ്യവസായ കേന്ദ്രം സീനിയര്‍ സഹകരണ ഇന്‍സ്‌പെക്ടര്‍ ബോബി അഗസ്റ്റിന്‍ നന്ദിയും രേഖപ്പെടുത്തി.