കണ്ണൂർ: കുട്ടികളിലെ കലാപരമായ കഴിവുകൾ ശാസ്ത്രീയമായി വളർത്തുക ലക്ഷ്യമിട്ട് കണ്ണൂർ ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും നടപ്പാക്കുന്ന ‘ഒരു വിദ്യാലയത്തിൽ ഒരു കല’ പദ്ധതിക്ക് ജില്ലയിൽ തുടക്കം. ജില്ലാതല ഉദ്ഘാടനം പാപ്പിനിശ്ശേരി ഇഎംഎസ് ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഷബ്ന അധ്യക്ഷയായി.

ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡി. ഷൈനി പദ്ധതി വിശദീകരിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പ്രശാന്തൻ, പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രദീപ് കുമാർ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി
അധ്യക്ഷരായ ബോബി എണ്ണച്ചേരിൽ, പി. രവീന്ദ്രൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ വിവി പവിത്രൻ, പിവി ജയശ്രീ, എവി ലേജു, സ്കൂൾ പ്രിൻസിപ്പൽ എവി റീനാകുമാരി, പ്രധാനാധ്യാപിക എകെ മിനി, സീനിയർ അസിസ്റ്റന്റ് ഇഎൻ ദിനേശ് ബാബു, പിടിഎ പ്രസിഡന്റ് സുജിത്ത് പണ്ണേരി, എസ്എംസി ചെയർമാൻ ടിടി രഞ്ജിത്ത്, അധ്യാപിക ഒ രശ്മി എന്നിവർ പങ്കെടുത്തു.