/

ചെറുപുഴയില്‍ ബീക്കണ്‍ ടൗണ്‍ പദ്ധതി തുടക്കം

5 മിനിറ്റ് വായിച്ചു

ചെറുപുഴ: ചെറുപുഴ ഗ്രാമപഞ്ചായത്ത് ബീക്കണ്‍ ടൗണ്‍ പദ്ധതി തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ തോമസ് പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് സതീശന്‍ കാര്‍ത്തികപ്പള്ളില്‍ അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ലീന വില്യം, ലളിതാ ബാബു, കെ. ഡി.പ്രവീണ്‍, ബ്ലോക്ക് പഞ്ചായത്തംഗം രേഷ്മ വി.രാജു എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ റിസോഴ്‌സ്‌പേഴ്‌സണ്‍ കെ.എം.സോമന്‍ പദ്ധതി വിശദീകരിച്ചു.

വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ചര്‍ച്ച നടത്തി.തുടര്‍ന്ന് ടൗണില്‍ സര്‍വ്വേ നടത്തി. വ്യാപാരികളുടെയും സന്നദ്ധ സംഘടനകളുടെയും യോഗം ചേരാന്‍ തീരുമാനിച്ചു.സെപ്റ്റംബര്‍ 12ന് കാക്കയംചാല്‍ മുതല്‍ മേലെ ബസാറിലെ കുരിശുപള്ളി വരെയുള്ള ഭാഗങ്ങള്‍ ബഹുജന പങ്കാളിത്തത്തോടെ ശുചീകരിക്കുകയും സൗന്ദര്യവത്കരിക്കുകയും ചെയ്യും. ഒക്ടോബര്‍ രണ്ടിന് പദ്ധതി പൂര്‍ത്തീകരിക്കും.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version