അധ്യാപക നിയമനം
കണ്ണൂര്‍: കണ്ണൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ എച്ച്എസ്എസ് ടി (സീനിയര്‍) ബോട്ടണി, അറബിക് (ജൂനിയര്‍) വിഷയത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികാധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സപ്തംബര്‍ ഒമ്പത് രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം.

അധ്യാപക നിയമനം
കണ്ണൂര്‍: നടുവില്‍ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഈ അധ്യയന വര്‍ഷത്തെക്ക് വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഇന്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 2 (വെല്‍ഡിംഗ്) തസ്തികകളിലേക്ക് താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം സപ്തംബര്‍ എട്ടിന് 11 മണി മുതല്‍ 12 മണിവരെ സ്‌കൂള്‍ ഓഫീസില്‍ കൂടികാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 9400006493, 04602 251091