ഹൃദ്യം പദ്ധതി; കണ്ണൂർ ജില്ലയില്‍ 402 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി

കണ്ണൂർ | ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികളുടെ ചികിത്സക്കായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഹൃദ്യം പദ്ധതി പ്രകാരം ജില്ലയില്‍ ഇതുവരെ 402 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയയും 158 കുട്ടികള്‍ക്ക് സ്ട്രക്ച്ചറല്‍ ഇന്റെര്‍വെന്‍ഷനും പൂര്‍ത്തിയാക്കി. 1152 കുട്ടികളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇവയില്‍ അടിയന്തര ശസ്ത്രക്രിയ…

//

ബാലമിത്ര 2.0 പദ്ധതിക്ക്‌ തുടക്കം

കണ്ണൂർ | കുട്ടികളിലെ കുഷ്ഠരോഗം പ്രാരംഭത്തിൽ തന്നെ കണ്ടെത്താൻ സഹായിക്കുന്ന ആരോഗ്യ വകുപ്പിന്റെ ബാലമിത്ര 2.0 പദ്ധതി ജില്ലയിൽ തുടങ്ങി. ദേശീയ കുഷ്ഠരോഗ നിർമാർജന പരിപാടിയുടെ ഭാഗമായി (എൻ എൽ ഇ പി) നടപ്പാക്കുന്ന പദ്ധതിയിൽ രോഗബാധ തുടക്കത്തിൽ തന്നെ കണ്ടെത്തി അവർക്ക് വിവിധ…

//

പ്രമേഹ രോഗ വിദഗ്ധരുടെ സംസ്ഥാന സമ്മേളനം സമാപിച്ചു

കണ്ണൂർ: അശാസ്ത്രീയമായ ചികിത്സാ രീതികൾ പ്രമേഹരോഗത്തെ ഗുരുതരവും വിവിധ അവയവങ്ങളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും പ്രമേഹരോഗ വിദഗ്ധരുടെ രണ്ടാം പാദ സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു. പ്രമേഹ രോഗത്തെക്കുറിച്ചും അതിൻറെ ഗുരുതരമായ സാഹചര്യങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ശാസ്ത്രീയമായി ബോധവൽക്കരിക്കേണ്ടതുണ്ട്. രോഗികളുടെ അജ്ഞത ചൂഷണം ചെയ്തുകൊണ്ട് അശാസ്ത്രീയമായ ചികിത്സാരീതികളെ…

//

കുട്ടികളിലെ കുഷ്ഠരോഗബാധ: ബാലമിത്ര കാമ്പയിൻ തുടങ്ങുന്നു

കണ്ണൂർ | ദേശീയ കുഷ്ഠരോഗ നിർമാർജന പരിപാടിയുടെ ഭാഗമായി കുട്ടികളിലെ കുഷ്ഠരോഗ ബാധ പ്രാരംഭത്തിലേ കണ്ടുപിടിക്കുക എന്ന ലക്ഷ്യത്തോടെ സെപ്റ്റംബർ 20 മുതൽ നവംബർ 30 വരെ ബാലമിത്ര 2.0 കാമ്പയിൻ നടത്തുന്നു. കുട്ടികളിലെ കുഷ്ഠരോഗ ബാധ കണ്ടുപിടിച്ച് ചികിത്സ ലഭ്യമാക്കുക, കുഷ്ഠരോഗം മൂലം…

//

ഐ ഡി ആർ എൽ ആരോഗ്യ സൂചിക പ്രകാശനം ചെയ്തു

കണ്ണൂർ. കേരളത്തിൽ വീണ്ടും നിപ്പ വൈറസിൻ്റെ സാന്നിധ്യം കണ്ടെത്തിയ സ്ഥിതിക്ക് ആരോഗ്യ ജാഗ്രത തുടരണമെന്ന് റൂറൽ എമർജൻസി മെഡിസിൻ ഇന്ത്യ ചെയർമാനും പരിയാരം മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗം മുൻ മേധാവിയുമായ ഡോ സുൽഫിക്കർ അലി ഓർമ്മിപ്പിച്ചു. വ്യക്തി ശുചിത്വം, മാലിന്യനിർമ്മാർജ്ജനം, ആരോഗ്യ…

//

നിപ ജാഗ്രത: മൂന്ന് കേന്ദ്ര സംഘങ്ങൾ ഇന്നെത്തും, തിരുവനന്തപുരത്ത് വിദ്യാർത്ഥി നിരീക്ഷണത്തിൽ

സംസ്ഥാനത്ത് മൂന്നാമതും നാല് നിപ കേസുകൾ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ജാഗ്രത തുടരുന്നു. കേന്ദ്രത്തിൽ നിന്നുള്ള ആരോഗ്യ വിദഗ്ദ്ധരുടെ സംഘം ഇന്ന് കോഴിക്കോട് സന്ദർശിക്കും. അതിനിടെ ഏഴ് പഞ്ചായത്തുകളിലെ 43 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി. കോഴിക്കോട് നിപ സ്ഥീരീകരിച്ച സാഹചര്യത്തിലാണ് മൂന്ന് കേന്ദ്ര സംഘങ്ങള്‍ ഇന്ന്…

//

കോഴിക്കോട്ട്‌ നിപ സ്ഥിരീകരിച്ചു രണ്ട് മരണം വൈറസ് ബാധ മൂലം

കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ ബാധയെന്ന് സ്ഥിരീകരണം. ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് മരിച്ച രണ്ട് പേരുടെ സ്രവം പുണെ വൈറോളജി ലബോറട്ടറിയിൽ പരിശോധിച്ചതിന്റെ ഫലം വരാൻ കാത്തിരിക്കുന്നതിനിടെ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മരുതോങ്കര, തിരുവള്ളൂർ പ്രദേശവാസികളാണ് മരിച്ചത്. മരിച്ചതിൽ…

//

മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡ്; 16 ടീമുകൾ രൂപീകരിച്ചു; സമ്പർക്ക പട്ടികയിൽ 75 പേർ : മന്ത്രി വീണാ ജോർജ്

കോഴിക്കോട് > ജില്ലയിൽ നിപബാധ സംശയിക്കുന്ന സാഹചര്യത്തിൽ ജാ​ഗ്രതാ നിർദേശവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രതിരോധത്തിനുവേണ്ടി 16  കോർ കമ്മിറ്റികൾ രൂപീകരിച്ച് 16 പേർക്ക് ചുമതലകൾ നൽകിയെന്നും കൺട്രോൾ റൂം തുറക്കുമെന്നും  മന്ത്രി അറിയിച്ചു. നിലവിൽ സമ്പർക്ക പട്ടികയിൽ 75 പേരാണ് ഉള്ളതെന്നും കൃത്യമായ…

//

മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം ഒന്നാംഘട്ടം വിജയമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം > മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 ഒന്നാംഘട്ടത്തിൽ 75 ശതമാനത്തിലധികം കുട്ടികൾക്കും 98 ശതമാനത്തിലധികം ഗർഭിണികൾക്കും വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് 18,744 ഗർഭിണികളെയും 5 വയസ് വരെയുളള 1,16,589 കുട്ടികളെയുമാണ് പൂർണമായോ ഭാഗികമായോ വാക്‌സിൻ എടുക്കാത്തതായി…

//